Connect with us

Covid19

ജോ ബൈഡനും ഭാര്യയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍ | നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇരുവരും ഫൈസര്‍ കമ്പനിയുടെ വാക്‌സിന്‍ സ്വീകരിക്കുന്ന ദൃശ്യം ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്തു. വാക്‌സിന്‍ ബോധവത്കരണത്തിന്റെ ഭാഗമായാണ് ബൈഡന്‍ ലൈവായി ഇത് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നത് നേരില്‍ കാണുന്നതോടെ നിരവധി പേര്‍ക്ക് വിശ്വാസം വരും. വാക്സിനെടുക്കാന്‍ ആളുകള്‍ ലഭ്യമാകുമ്പോള്‍ അത് തയാറാകണമെന്ന് കാണിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും ബൈഡന്‍ പറഞ്ഞു.

കഴിഞ്ഞാഴ്ച മുതല്‍ അമേരിക്കയില്‍ ഫൈസര്‍-ബയോണ്‍ടെക്കിന്റെ കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് മൈക് പെന്‍സും ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വൈറ്റ്ഹൗസിലെ വാക്‌സിനേഷനിലാണ് പെന്‍സ് വാക്‌സിന്‍ സ്വീകരിച്ചത്.

Latest