Connect with us

National

ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരിന്റെ 280 അംഗ ജില്ല വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ഫലമാണിത്. നാഷണല്‍ കോണ്‍ഫറന്‍സും പി ഡി പിയും ഉള്‍പ്പടെ ഏഴ് പാര്‍ട്ടികള്‍ രൂപവത്കരിച്ച പി എ ജി ഡി സഖ്യവും ബി ജെ പിയും തമ്മിലാണ് മത്സരം.

നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ എട്ടു ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പില്‍ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

 

 

---- facebook comment plugin here -----