Connect with us

National

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശി മുന്‍ മുഖ്യമന്ത്രിയുമായ മോത്തിലാല്‍ വോറ അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. ഇന്നലെയായിരുന്നു വോറയുടെ 93 ാം ജന്മദിനം. വോറയുടെ ഭാര്യ ശാന്തി ദേവി വോറക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്നലെയാണ് വോറയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍, രാജ്യസഭാംഗം, ദീര്‍ഘകാലത്തോളം മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

1985-1988 കാലത്താണ് വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 1988ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതേവര്‍ഷം ഏപ്രിലില്‍ രാജ്യസഭാംഗമായി.1993 മുതല്‍ 1996 വരെ യു പി ഗവര്‍ണര്‍ സ്ഥാനം വഹിച്ചു.
1970ല്‍ മധ്യപ്രദേശത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വോറ മധ്യപ്രദേശ് റോഡ് ഗതാഗത കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി ചെയര്‍മാനായി. 1977ലും 1980ലും വീണ്ടും എം എല്‍ എയായി. 1983ല്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തെത്തി.

---- facebook comment plugin here -----

Latest