Kerala
കോണ്‍ഗ്രസ് വിമതയുടെ പിന്തുണ യുഡിഎഫിന്; കോട്ടയം നഗരസഭ ഭരണം നറുക്കെടുപ്പിലേക്ക്

കോട്ടയം | കോട്ടയം നഗരസഭയില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഡി സി സിയിലെത്തിയ ഇവര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഇതോടെ ഇരു മുന്നണികള്‍ക്കും 22 അംഗങ്ങള്‍ വീതമായി. ഈ സാഹചര്യത്തില്‍ നഗരസഭ ആരു ഭരിക്കുമെന്നത് നറുക്കിട്ട് തീരുമാനിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് ഇടപെട്ടാണ് കോണ്‍ഗ്രസ് വിമതയെ അനുനയിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അഞ്ച് വര്‍ഷം നഗരസഭാ ചെയര്‍പേഴ്‌സന്‍ സ്ഥാനം കിട്ടിയാല്‍ മാത്രമെ യുഡിഎഫിനെ പിന്തുണയ്ക്കുകയുള്ളുവെന്നാണ് ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങളോടും ഇവരുടെ പ്രതികരണം ഇങ്ങനെ തന്നെയായിരുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആര് തരുമോ അവര്‍ക്ക് പിന്തുണയെന്നതായിരുന്നു നേരത്തെ ബിന്‍സിയുടെ നിലപാട്.