National
പൊങ്കല്‍; തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സമ്മാനമായി 2500 രൂപ വീതം

ചെന്നൈ | തമിഴ്നാട്ടിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ പൊങ്കല്‍ സമ്മാനമായി 2500 രൂപ വീതം നല്‍കും. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇത് പ്രഖ്യാപിച്ചത്. പൊങ്കല്‍ ആഘോഷിക്കാനാണ് തുക നല്‍കുന്നത്. ജനുവരി നാല് മുതല്‍ തുക വിതരണം ചെയ്തു തുടങ്ങും. ജനുവരി 14നാണ് പൊങ്കല്‍. ഉത്സവത്തിനു മുമ്പു തന്നെ തുക എല്ലാ റേഷന്‍ കാര്‍ഡ് ഉടമകളിലേക്കും എത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 2.6 കോടി കാര്‍ഡ് ഇതിന്റെ പ്രയോജനം ലഭിക്കും.
കഴിഞ്ഞ തവണ 1000 രൂപ പൊങ്കല്‍ സമ്മാനമായി സര്‍ക്കാര്‍ നല്‍കിയിരുന്നു.
---- facebook comment plugin here -----