Connect with us

Kerala

പാലാ വിട്ട് ഒരു കളിക്കുമില്ല; പിടിമുറുക്കി എന്‍ സി പി

Published

|

Last Updated

കോട്ടയം |  തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പാലായില്‍ പിടിമുറുക്കി എന്‍സിപി രംഗത്ത് .തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായത് മുന്നണിയുടെ വിജയമാണെന്നും അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടേതല്ലെന്നുമാണ് പാര്‍ട്ടി നിലപാട്. നിയമസഭ തിരഞ്ഞെടുപ്പില്‍ കാഴ്ച വെച്ച പ്രകടനം തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലായില്‍ ഉണ്ടാക്കാനായിട്ടില്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ പറഞ്ഞു.

പാലാ വിട്ട് ഒരു കളിക്കും ഇല്ല. ഏത് സാഹചര്യത്തിലും പാലാ വിട്ടു കൊടുക്കുന്ന പ്രശ്‌നം എന്‍സിപിക്ക് ഇല്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി

ജോസ് കെ മാണിക്ക് മറുപടി പറയേണ്ട കാര്യമില്ല, പാലാ എന്‍ സി പി യുടേത് തന്നെയാണെന്ന് ടിപി പീതാംബരന്‍ കൊച്ചിയില്‍ വ്യക്തമാക്കിയത്. പാലാ എന്‍ സി പി യുടെ സീറ്റാണ്, അവിടെ നിന്ന് ജയിച്ചത് എന്‍സിപിയാണ്, മാറിക്കൊടുക്കണമെന്ന് ആരും അവശ്യപ്പെട്ടിട്ടില്ല, ഇക്കാര്യം പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ടിപി പീതാംബരന്‍ പറഞ്ഞു.