Connect with us

Fact Check

FACT CHECK: ബി ജെ പി നേതാവിനെ കര്‍ഷകര്‍ ആക്രമിച്ചുവോ?

Published

|

Last Updated

കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ബി ജെ പി നേതാവിനെ തല്ലുന്നു എന്ന രീതിയില്‍ വീഡിയോ പ്രചരിക്കുന്നു. ആള്‍ക്കൂട്ടം തല്ലുന്നത് ബി ജെ പിയുടെ ഉമേഷ് സിംഗിനെ ആണെന്നതാണ് അവകാശവാദം. ഇതിന്റെ സത്യാവസ്ഥയറിയാം.

അവകാശവാദം: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ വായിക്കാം: കര്‍ഷകരുടെ പ്രതിഷേധ സ്ഥലത്തെത്തി ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച ബി ജെ പിയുടെ ഉമേഷ് സിംഗിനെ കര്‍ഷകര്‍ അടിക്കുന്നു.

യാഥാര്‍ഥ്യം: അടികിട്ടയയാളുടെ പേര് അരുണ്‍ എന്നാണ്. ഇദ്ദേഹത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ഗാസിയാബാദ് പോലീസ് പറയുന്നു. ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് മോശമായി പെരുമാറിയതിന് ശേഷം ഇയാള്‍ കര്‍ഷകര്‍ക്ക് നേരെ തട്ടിക്കയറുകയായിരുന്നു.

---- facebook comment plugin here -----

Latest