Saudi Arabia
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കൊവിഡ് വാക്സിന്‍ വിതരണ രജിസ്‌ട്രേഷന്‍ ഉടന്‍ - സഊദി ആരോഗ്യ മന്ത്രാലയം

റിയാദ് | സഊദി അറേബ്യയില്‍ കൊവിഡ് പ്രതിരോധ മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയതോടെ ഫൈസര്‍-ബയോടെക് കൊറോണ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ തന്നെ ആരംഭിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വാക്‌സിന്‍ രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
ഡിസംബര്‍ അവസാനത്തോടെയാണ് വാക്സിന്‍ വിതരണം ആരംഭിക്കുക. വിശദമായ പഠനത്തിനും വിലയിരുത്തലിനും ക്ലിനിക്കല്‍ പരീക്ഷണത്തിനും ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നതിനാല്‍ ആശങ്ക വേണ്ടെന്നും, മരുന്നുകള്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലന്നും, മരുന്നുമായി ബന്ധപ്പെട്ട് പലര്‍ക്കും ഇപ്പോഴും ആശങ്കകളുണ്ടെന്ന് വാക്സിനേഷന്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മാസിന്‍ ഹസനൈന്‍ പറഞ്ഞു,
രാജ്യത്ത് മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായും പാലിച്ചത് മൂലം രോഗവ്യാപനം വലിയ രീതിയില്‍ കുറക്കാന്‍ സാധിച്ചതായും മന്ത്രാലയം പറഞ്ഞു