Connect with us

Kerala

തിരഞ്ഞെടുപ്പ് സമാധാനപരം, മഹാമാരിക്കാലത്ത് സഹകരിച്ചവര്‍ക്ക് നന്ദി: വി ഭാസ്‌കരന്‍

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. മഹാമാരിക്കാലത്ത് സഹകരിച്ചവര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ എട്ടിന് 244 കേന്ദ്രങ്ങളിലായി നടക്കും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. ഗ്രാമ പഞ്ചായത്ത് ഫലം രാവിലെ 11ഓടെ പുറത്തുവരും. മുഴുവന്‍ ഫലവും ഉച്ചയോടെ അറിയാനാകും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നടക്കും. അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഈ മാസം തന്നെ ഉണ്ടാകും.

ഒരിടത്തും റീ പോളിംഗ് സാഹചര്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.