Connect with us

Business

നവംബറില്‍ രാജ്യത്തെ ഇന്ധന ആവശ്യം കുറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | നവംബറില്‍ രാജ്യത്തെ ഇന്ധന ആവശ്യം 3.6 ശതമാനം കുറഞ്ഞു. മുന്‍ മാസങ്ങളില്‍ ഇന്ധന ഉപഭോഗം സാധാരണ നിലയിലെത്തുന്ന സൂചനകള്‍ കാണിച്ചിരുന്നു. കഴിഞ്ഞ മാസത്തെ ഇന്ധന ഉപഭോഗം 1.78 കോടി ടണ്‍ ആണ്. സന്പദ്ഘടനാ വളർച്ചയുടെ മാനകങ്ങളിലൊന്നാണ് ഇന്ധന ഉപഭോഗം.

കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉപഭോഗം 1.85 കോടി ടണ്‍ ആയിരുന്നു. പ്രതിമാസ കണക്കെടുക്കുമ്പോള്‍ നവംബറില്‍ വര്‍ധനവ് കാണിക്കുന്നുണ്ട്. ഒക്ടോബറില്‍ 1.77 കോടി ടണ്‍ ഇന്ധനമാണ് ഉപയോഗിച്ചത്.

ഫെബ്രുവരിക്ക് ശേഷം വര്‍ഷാവര്‍ഷ ഇന്ധന ഉപഭോഗ വര്‍ധന ആദ്യമായി രേഖപ്പെടുത്തിയത് ഒക്ടോബറിലായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യം 2.5 ശതമാനവും വര്‍ധിച്ചു. നവംബറില്‍ ഡീസലിന്റെ ഉപഭോഗം കുറഞ്ഞിട്ടുണ്ട്.