Connect with us

Kannur

കണ്ണൂരിലെ മുഴക്കുന്നില്‍ ആറ് ബോംബുകള്‍ പിടികൂടി

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ മുഴക്കുന്ന് പഞ്ചായത്തിലെ നെല്യാട്, വട്ടപ്പോയില്‍ മേഖലകളില്‍ നിന്നായി ആറ് ബോംബുകള്‍ പോലീസ് പിടികൂടി. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച ബോംബുകളാണ് പിടിച്ചെടുത്തത്. പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.

വോട്ടെടുപ്പിനിടെ നാദാപുരം തെരുവംപറമ്പ്, ചിയ്യാരം, മലപ്പുറത്തെ താനൂര്‍, പെരുമ്പടപ്പ് കോടത്തൂര്‍ എന്നിവിടങ്ങളില്‍ എല്‍ ഡി എഫ്, യു ഡി എഫ് പ്രവര്‍ത്തര്‍ തമ്മില്‍ ഏറ്റുമുട്ടി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാനും യു ഡി എഫ് സ്ഥാനാര്‍ഥി സുഹറ അഹമ്മദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.

---- facebook comment plugin here -----

Latest