National
ബംഗാളില്‍ അടിയന്താരവസ്ഥ പ്രഖ്യാപിക്കാന്‍ അമിത് ഷായുടെ നീക്കം: തൃണമൂല്‍

കൊല്‍ക്കത്ത | പശ്ചി ബംഗാള്‍ സര്‍ക്കാറിനെ മറിച്ചിട്ട് സംസ്ഥാനത്ത് അടിയന്താരവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ നീക്കം നടത്തുന്നതായ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തെ മൂന്ന് ഐ പി എസ് ഓഫീസര്‍മാരെ അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഇതോടെയാണ് തൃണമൂല്‍ വിമര്‍ശനം കടുപ്പിച്ചത്. സംസ്ഥാനത്തെ ഐ എസ്, ഐ പി എസ്, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബംഗാളില്‍ അട്ടിമറി നടത്താനാണ് അമിത് ഷാ പദ്ധതിയിടുന്നതെന്നാണ് തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു.
സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ സര്‍ക്കാറിനെതിരെ തിരിയാന്‍ രാഷ്ട്രീയ നടപടികളിലൂടെ ബി ജെ പി നിര്‍ബന്ധിക്കുന്നു. ഇത്തരം നടപടിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയാണെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു.