National
കര്‍ഷക സമരം പതിനേഴാം ദിനത്തിലേക്ക്; പിന്തുണയുമായി കേരളത്തിലും സമരം

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സമരം കൂടുതല്‍ ശക്തമായി വരികയാണ്. ഡല്‍ഹിയിലേക്കുള്ള ജയ്പ്പൂര്‍, ആഗ്ര പാതകള്‍ കൂടി ഉപരോധിക്കാനുള്ള സമരം ഇന്ന് മുതല്‍ തുടങ്ങും. സമരത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ട്രെയിനുകളും തടയും.
തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ജനജീവിതത്തെ സമരം സാരമായി ബാധിച്ചിരിക്കുകയാണെന്നും സമരം അവസാനിപ്പിക്കണമെന്നും ഇന്നലെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ മാത്രമാണെന്നും നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ഉടന്‍ സമരം അവസാനിപ്പിക്കുമെന്നുമായിരുന്ന് ഇതിന് കര്‍ഷക സംഘടനകളുടെ മറുപടി
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കര്‍ഷക സംഘടനകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. സംസ്ഥാനതലത്തില്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം.