Kerala
കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി | പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചക്ക് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുമായി ഏത് സമയത്തും കേന്ദ്ര സര്‍ക്കാര്‍ഡ ചര്‍ച്ചക്ക് തയ്യാറാണ്. കേന്ദ്ര കൃഷിമന്ത്രി നല്‍കുന്ന വിശദീകരണം കര്‍ഷകര്‍ മനസിലാക്കാന്‍ തയാറാകണമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
അതിനിടെ കര്‍ഷക നിയമം പിന്‍വലിക്കാത്ത ഒരു ചര്‍ച്ചക്കും നില്‍ക്കേണ്ടന്ന തീരുമാനത്തിലാണ് കര്‍ഷകര്‍, ട്രയിന്‍ തടയലും ഹൈവേ ഉപരോധവും അടക്കം സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. സമരത്തെ നേരിടാന്‍ അതിര്‍ത്തിയില്‍ കേന്ദ്രവും സേന വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
അഞ്ച് തവണ ചര്‍ച്ച നടത്തിയിട്ടും എങ്ങുമെത്താത് കേന്ദ്രത്തിന്റെ പിടിവാശിയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ഇതുവരെയും ധാരണയായില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകരും പറയുന്നു.