Connect with us

Ongoing News

ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ലോകത്ത് പലയിടത്തും തടസ്സപ്പെട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്ത് പലയിടത്തും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഇവയെല്ലാം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണ്. ട്വിറ്ററും തടസ്സപ്പെട്ടതായി ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടു.

യൂറോപ്പിലാണ് വന്‍തോതില്‍ തടസ്സപ്പെട്ടത്. അമേരിക്കക്കാരും പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്ത്യയിലും നേരിയ തോതില്‍ തടസ്സം നേരിട്ടിട്ടുണ്ട്. എന്നാല്‍, വന്‍തോതില്‍ പരാതികള്‍ ഉയര്‍ന്നിട്ടില്ല.

പരാതികളോട് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയവ പലര്‍ക്കും തുറക്കാന്‍ പോലും സാധിച്ചിട്ടില്ല. ഉച്ചകഴിഞ്ഞ് 3.15ഓടെയാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്.

Latest