Saudi Arabia
സഊദിയിലെ മരുഭൂമിയില്‍ അത്ഭുത പ്രതിഭാസം; ഇരുപത് മീറ്റര്‍ ചുറ്റളവില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു

അല്‍ഖഫ്ജി |സഊദി അല്‍ഖഫ്ജിയിലെ മരുഭൂമിയില്‍ അത്ഭുത പ്രതിഭാസമായി ഖുസീര്‍ അല്‍-തയ്യാറിലെ പടിഞ്ഞാറന്‍ മരുഭൂമിയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു.
മരുഭൂമിയില്‍ രൂപപ്പെട്ട ഗര്‍ത്തം കാണുന്നതിന് സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെ പോലീസ് ഈ പ്രദേശത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്
.ഗര്‍ത്തിന്റെ ആഴം അജ്ഞാതമാണെന്നും പ്രദേശത്തുകാര്‍ മരുഭൂമിയിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് . സഊദി സിവില്‍ ഡിഫന്‍സും ഗര്‍ത്തിന്റെ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ശക്തമായ മഴയുടെയും നീരൊഴുക്കിന്റെയും ഫലമായുണ്ടായ മണ്ണിടിച്ചിലിന്റെ ഭാഗമായാണ് ഗര്‍ത്തം രൂപപെട്ടതെന്നാണ് വിദഗ്ധ അഭിപ്രായം
---- facebook comment plugin here -----