Connect with us

Kerala

തിരഞ്ഞെടുപ്പ് ജോലിക്കിടെ മദ്യപിച്ച നിലയില്‍ കണ്ടെത്തിയ അസി.റിട്ടേണിങ് ഓഫീസര്‍ പിടിയില്‍

Published

|

Last Updated

പത്തനംതിട്ട | തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയ അസി. റിട്ടേണിങ് ഓഫീസറെ നാട്ടുകരുടെ പരാതിയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. റാന്നി-വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൊല്ലം സ്വദേശി ജോണ്‍ ഗ്രീക്കാണ് പോലീസ് പിടിയിലായത്.

ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്കു കൊണ്ടു പോയി. ഇന്ന് വൈകുന്നേരം കോളനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് എ ആര്‍ ഒയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മൂന്നു വാര്‍ഡുകളിലെ ആറു ബൂത്തുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളാണ് കോളനി ഗവ. ഹയര്‍ സെക്കന്‍ഡറി.

---- facebook comment plugin here -----

Latest