Connect with us

National

മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് വീണ്ടും തിരിച്ചടി: നേട്ടം കൊയ്ത് മഹാസഖ്യം

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയിലെ ആറ് ന നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വന്‍ വിജയം. ബി ജെ പി നില കൂടുതല്‍ ദുര്‍ഭലമായി ആറില്‍ നാല് സീറ്റും ശിവസേന- കോണ്‍ഗ്രസ്- എന്‍ സി പി സഖ്യം നേടിയപ്പോള്‍ ഒരിടത്ത് മാത്രമാണ് ബി ജെ പിക്ക് ജയിക്കാനായത്. ആര്‍ എസ് എസ് ആസ്ഥാനായ നാഗ്പൂരിലും പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള പൂണെയിലും ബി ജെ പിക്ക് കാലിടറി. നാഗ്പൂരിലെ തോല്‍വി ബി ജെ പിയെ ഞെട്ടിക്കുന്നതാണ്. കാരണം കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരി ആദ്യമായി സംസ്ഥാന മന്ത്രിസഭയിലെത്തുന്നത് നാഗ്പൂരില്‍ നിന്ന് നിയമസഭ കൗണ്‍സിലിലേക്ക് വിജയിച്ചാണ്. ആര്‍ എസ് എസ് ആസ്ഥാനമായ ഇവിടെ അടുത്തകാലത്തൊന്നും ബി ജെ പിക്ക് വലിയ തിരിച്ചടിയുണ്ടായിട്ടില്ല.

പൂണെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ഔറംഗബാദ്, മറാത്ത് വാഡ സീറ്റുകളില്‍ എന്‍ സി പിയും വിജയിച്ചു. ധുലെ-നന്ദുര്‍ബറിലാണ് ബി ജെ പി ജയം. ഒരു സീറ്റ് സ്വതന്ത്രനും ജയിച്ചു.

---- facebook comment plugin here -----

Latest