National
കര്‍ണാടകയില്‍ മുന്‍ മന്ത്രിയെ തട്ടിക്കൊണ്ടു പോയി അരക്കോടിയോളം രൂപ മോചന ദ്രവ്യം വാങ്ങി വിട്ടയച്ചു

ബെംഗളുരു | കര്‍ണാടക മുന്‍മന്ത്രിയും നമ്മ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ വര്‍തൂര്‍ പ്രകാശിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. ലക്ഷങ്ങള്‍ മോചനദ്രവ്യം വാങ്ങിയ ശേഷം സംഘം പ്രകാശിനെ വിട്ടയച്ചു.
തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും പ്രകാശ് ബെംഗളൂരു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോലാറില്‍വച്ച് നംബര്‍ 25നാണ് പ്രകാശിനെ കാണാതായത്. കഴിഞ്ഞ ദിവസം 48 ലക്ഷം രൂപ കൈമാറിയ ശേഷമാണ് സംഘം ഇദ്ദേഹത്തെ വിട്ടയച്ചത്.
30 കോടി രൂപയായിരുന്നു സംഘം ആവശ്യപ്പെട്ടിരുന്നതെന്നും പ്രകാശിന്റെ പരാതിയിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി
---- facebook comment plugin here -----