ഇരട്ട സെല്‍ഫി ക്യാമറ, 5ജി; വമ്പന്‍ സവിശേഷതകളുമായി വിവോ വി20 പ്രോ ഉപഭോക്താക്കളിലേക്ക്

Posted on: December 2, 2020 2:28 pm | Last updated: December 2, 2020 at 2:28 pm

ന്യൂഡല്‍ഹി | സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിപ്ലവാത്മക മാറ്റങ്ങളുമായി വിവോ വി20 പ്രോ 5ജി ഇന്ത്യന്‍ ഉപഭോക്താക്കളുടെ കൈകളിലേക്ക്. 44 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറോടെ ഇരട്ട ക്യാമറകളാണ് മുന്‍വശത്തുള്ളത്. പിന്‍വശത്തുള്ള മൂന്ന് ക്യാമറകളില്‍ ഒന്നാമത്തേതിന് 64 മെഗാപിക്‌സല്‍ സെന്‍സറാണുള്ളത്.

8ജിബി+ 128ജിബി മോഡലിന് 29,990 രൂപയാണ് വില. ഈ മോഡല്‍ മാത്രമേ ലഭിക്കുകയുള്ളൂ. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ സ്‌റ്റോര്‍, പേടിഎം മാള്‍, ടാറ്റ ക്ലിക്, ബജാജ് ഫിന്‍സെര്‍വ് ഇ എം ഐ സ്റ്റോര്‍ തുടങ്ങിയയിടങ്ങളില്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ വാങ്ങുന്നതിന് വിവിധ ഓഫറുകളുമുണ്ട്.

മിഡ്‌നൈറ്റ് ജാസ്, സണ്‍സെറ്റ് മെലഡി നിറങ്ങളില്‍ ലഭ്യമാണ്. പിന്‍വശത്തെ മറ്റ് രണ്ട് ക്യാമറകളുടെ ശേഷി എട്ട്, രണ്ട് മെഗാപിക്‌സലുകള്‍ ആണ്. മുന്‍വശത്തെ രണ്ടാമത്തെ ക്യാമറക്ക് എട്ട് മെഗാപിക്‌സലുണ്ട്. 4,000 എം എ എച്ച് ബാറ്ററി, 33വാട്ട് ഫ്ളാഷ്ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയുമുണ്ട്.

ALSO READ  പബ്ജി വീണ്ടും ഇന്ത്യയിലെത്തുന്നു