Connect with us

National

സിദ്ദീഖ് കാപ്പന് വേണ്ടിയുള്ള പത്രപ്രവര്‍ത്തക യൂണിയന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഹാഥ്‌റസിലെ ക്രൂരബലാത്സംഗ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യു പി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം തേടിയുള്ള കേരള പത്രപ്രവര്‍ത്തക യൂണിയന്റെ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കാപ്പന്റെ നിയമ വിരുദ്ധ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ധിഖ് കാപ്പന് ഒരു ബന്ധവുമില്ല, സിദ്ധിഖ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകനാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
സിദ്ധിഖിനെ കസ്റ്റഡിയില്‍ പോലീസ് മര്‍ദ്ധിക്കുകയും അദ്ദേഹത്തിന് മരുന്ന് നിഷേധിക്കുകയും ഉറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.