Connect with us

National

രാജ്യം ഉറ്റുനോക്കുന്ന ഹൈദരാബാദ് കോര്‍പറേഷന്‍ വോട്ടെടുപ്പ് ആരംഭിച്ചു

Published

|

Last Updated

ഹൈദരാബാദ് |  ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രചാരണങ്ങള്‍ക്ക് ഒടുവില്‍ നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ നാലിനാണ് ഫലം വരുന്നത്.

നഗരസഭയുടെ 150 വാര്‍ഡുകളിലായി 1122 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 24 അസംബ്ലി മണ്ഡലങ്ങള്‍ ചേരുന്നതാണ് നഗരസഭാ പ്രദേശം. 74.67 ലക്ഷം വോട്ടര്‍മാര്‍ ഇവിടെയുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി അരലക്ഷം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.

രാജ്യത്തെ സമ്പന്നമായ കോര്‍പറേഷനുകളില്‍ ഒന്നായ ഹൈദരാബാദ് പിടിച്ച് അതിലൂടെ തെലുങ്കാനയുടെ ഭരണത്തിലേക്ക് നടന്നടുക്കുക എന്ന ലക്ഷ്യവുമായി ബി ജെ പി നടത്തിയ വലിയ പ്രചാരണമാണ് ഇത്തവണ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാക്കുന്നത്. അമിത് ഷാ, യോഗി ആദിത്യനാഥ്, ജെ പി നദ്ദ തുടങ്ങിയ പ്രമുഖരെയെല്ലാം ബി ജെ പി പ്രചാരണത്തിനായി ഹൈദരാബാദിലെത്തിച്ചിരുന്നു. എന്നാല്‍ ബി ജെ പിയെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ടി ആര്‍ എസ് നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവും നടത്തിയത്. കോണ്‍ഗ്രസിനായി പാര്‍ട്ടിയുടെ തെലങ്കാന അധ്യക്ഷന്‍ എന്‍ ഉത്തംകുമാര്‍ റെഡ്ഡിയാണ് പ്രചാരണം നയിച്ചത്.

 

---- facebook comment plugin here -----

Latest