നാളെ മുതല്‍ മഹീന്ദ്ര ഥാറിന് വില വര്‍ധിക്കും

Posted on: November 30, 2020 8:09 pm | Last updated: November 30, 2020 at 8:57 pm

ന്യൂഡല്‍ഹി | ഡിസംബര്‍ ഒന്ന് മുതല്‍ മഹീന്ദ്ര ഥാര്‍ എസ് യു വിക്ക് വില വര്‍ധിക്കും. രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച തുടക്ക വില ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുമെന്നതിനാലാണിത്. ഥാറിന്റെ പുതിയ വില ചൊവ്വാഴ്ച മഹീന്ദ്ര പ്രഖ്യാപിക്കും.

ഥാര്‍ എ എക്‌സിന് 9.80 ലക്ഷവും ഡീസല്‍ ഹാര്‍ഡ് ടോപ് എല്‍ എക്‌സിന് 13.75 ലക്ഷവും ആയിരുന്നു ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഒക്ടോബര്‍ രണ്ടിന് വിപണിയിലെത്തിച്ച ശേഷം വലിയ പ്രതികരണമാണ് ഥാറിന് ലഭിച്ചത്. ആദ്യ മാസത്തില്‍ തന്നെ ഇരുപതിനായിരത്തിലേറെ ബുക്കിംഗ് ലഭിച്ചു.

എ എക്‌സ് സ്റ്റാന്‍ഡേര്‍ഡ്, എ എക്‌സ് മോഡലുകളുടെ ബുക്കിംഗ് അടുത്ത മെയ് വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ ബുക്ക് ചെയ്തവര്‍ വാഹനം ലഭിക്കാന്‍ ഏഴ് മാസത്തിലേറെ കാത്തിരിക്കേണ്ടി വരും. ഇത്രയധികം കാത്തിരിക്കേണ്ടി വരുന്നത് ഉപഭോക്താക്കള്‍ക്ക് അതൃപ്തിയുണ്ടാക്കുന്നുമുണ്ട്.