International
വളര്‍ത്തുനായക്കൊപ്പം കളിക്കുന്നതിനിടെ ജോ ബൈഡന്റെ കാലിന് പരുക്കേറ്റു

വാഷിങ്ടണ്‍ | നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കാലിന് പരുക്കേറ്റു. ശനിയാഴ്ച വളര്‍ത്തുനായക്കൊപ്പം കളിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കാലുളുക്കുകയായിരുന്നു. ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ഞായറാഴ്ച അസ്ഥിരോഗ വിദഗ്ധനെ സന്ദര്‍ശിച്ച ബൈഡനെ എക്സ് റേക്കും സി ടി സ്‌കാനിംഗിനും വിധേയനാക്കി. പ്രാഥമിക എക്സ് റേ പരിശോധനയില്‍ പൊട്ടലുകളില്ലെന്ന് വ്യക്തമായിട്ടുണ്ട്.
---- facebook comment plugin here -----