Connect with us

Kerala

ബാര്‍കോഴ: ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കും- വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം |  ബാര്‍ കോഴക്കേസില്‍ അന്വേഷണ ആവശ്യം ആരെങ്കിലും ഉന്നയിച്ചാല്‍ അത് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. എന്നാല്‍ ഇതുവരെ അത്തരം ഒരു ആവശ്യം ഉണ്ടായിട്ടില്ല. ബാര്‍ കോഴക്കേസില്‍ അടക്കം യു ഡി എഫ് – എല്‍ ഡി എഫ് ഒത്തുകളിയാണ് സംസ്ഥാനത്ത് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിയമപരമായി ഇതിനെതിരെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ആലോചിച്ച് ചെയ്യുമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

 

 

---- facebook comment plugin here -----

Latest