National
ഛത്തീസ്ഗഡില്‍ സ്‌ഫോടനം; അഞ്ച് സൈനികര്‍ക്ക് പരുക്ക്

റായ്പുര്‍ | ഛത്തീസ്ഗഡിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ അഞ്ച് സിആര്‍പിഎഫ് സൈനികര്‍ക്ക് പരുക്കേറ്റു.ഇതില്‍ ഒരു സൈനികന്റെ നില ഗുരുതരമാണ്. ഛത്തീസ്ഗഡിലെ സുക്മയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
നക്‌സല്‍ വിരുദ്ധ പോരാട്ടത്തിന് പുറപ്പെട്ട സൈനികരെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ പരുക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. സുക്മയിലെ ടാഡ്‌മെറ്റ്‌ല ഗ്രാമത്തിലുള്ള വനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.
---- facebook comment plugin here -----