Gulf
ഹാഇലിൽ കനത്ത മഴ

ഹാഇൽ | ഹാഇലിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. ശൈത്യം ആരംഭിക്കുന്നതിൻറെ മുന്നോടിയായി ലഭിച്ച മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സുപ്പെട്ടു.
ഈ പ്രദേശങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴയെ കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നതിനാൽ സിവിൽ ഡിഫൻസ് കനത്ത സുരക്ഷയാണ് സ്വീകരിച്ചിരുന്നത്. മഴവെള്ളം ഒഴുകി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് ആളുകളോട് പ്രവേശിക്കരുതെന്നും താഴ്വരകളിൽ താമസിക്കുന്നവരോട് മാറി നിൽക്കാനും നിർദ്ദേശം നൽകിയിരുന്നതിനാൽ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
താഴ്വരകളിൽ കനത്ത നീരൊഴുക്ക് ഉണ്ടായതിനെ തുടർന്ന് സിവിൽ ഡിഫൻസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----