Kerala
വയനാട്ടില്‍ മുക്കാല്‍ കോടിയുടെ പാന്‍മസാല പിടികൂടി

വയനാട് | സുല്‍ത്താന്‍ ബത്തേരിയില്‍ മുക്കാല്‍ കോടി രൂപയുടെ നിരോധിത പാന്‍ മസാലയുമായി രണ്ട് പേര്‍ പിടിയില്‍ . വാഹന പരിശോധനക്കിടെയായിരുന്നു അനധികൃതമായി കടത്തിയ പാന്‍ മസാല പിടിച്ചെടുത്തത്.
എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് ഇവ പിടികൂടിയത്. മുക്കാല്‍ കോടി രൂപയുടെ പാന്‍മസാല പായ്ക്കറ്റുകളാണ് പരിശോധനയെ തുടര്‍ന്ന് പിടിച്ചെടുത്തത്. മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് ഗുഡ്സ് വാഹനത്തിലാണ് ഇവ കടത്താന്‍ ശ്രമിച്ചത്. വാഹനത്തിന്റെ ഡ്രൈവര്‍ മണ്ണാര്‍കാട് സ്വദേശി അജ്മല്‍, ബത്തേര സ്വദേശി റഷീദ് എന്നിവരാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇരുവരെയും തുടര്‍ നടപടികള്‍ക്കായി എക്സൈസ് ആസ്ഥാനത്തേക്ക് മാറ്റി.
---- facebook comment plugin here -----