Connect with us

National

രാജ്യത്ത് 24 മണിക്കൂറിനിടെ 41,000ത്തിലധികം പേര്‍ക്ക് കൊവിഡ്; 485 പേര്‍ക്ക് ജീവഹാനി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 93.51 ലക്ഷമായി.ഒരു ദിവസത്തിനിടെ 485 പേര്‍ക്കാണ് കൊവിഡിനാല്‍ ജീവന്‍ നഷ്ടമായത്. ഇതോടെ ഇതുവരെ ഇന്ത്യയില്‍ 1,36,200 പേരാണ് കൊവിഡ് ബാധിച്ച്
മരിച്ചത്. അതേ സമയം നിലിവില്‍ 4,54,940 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.

87,59,969 പേര്‍ ഇതിനോടകം രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 41,452 പേര്‍ രോഗമുക്തരായി.
രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകളില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. ഇതില്‍ 33 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു.

Latest