Connect with us

National

പരിശീലനത്തിനിടെ മിഗ് വിമാനം കടലില്‍ തകര്‍ന്നു വീണു; പൈലറ്റിനെ കാണാതായി

Published

|

Last Updated

ന്യൂഡല്‍ഹി |  പരിശീലന പറക്കലിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരില്‍ ഒരാളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. കാണാതായ പൈലറ്റിനായി നാവിക സേനയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ നടത്തുകയാണ്.

ഇന്നലെ വൈകീട്ടോടെയാണ് അപകടം നടന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന അറിയിച്ചു. അറബിക്കടലില്‍ ഐ എന്‍ എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവയില്‍ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകര്‍ന്ന് വീണിരുന്നു.

 

 

---- facebook comment plugin here -----

Latest