Kerala
ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികൂടം കണ്ടെത്തി
പത്തനംതിട്ട | പത്തനംതിട്ട കോന്നിയിലെ വള്ളിക്കോട് കോട്ടയം കൊലപ്പാറ നെടുമുരുപ്പേലില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ച കോന്നി പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അസ്ഥികൂടം പുരുഷന്റെതാണെന്ന് പോലീസ് പറഞ്ഞു. കൂടല്‍ സ്വദേശിയായ വ്യക്തിയുടെ വീടാണിത്.
ആറ് മാസങ്ങള്‍ക്ക് മുമ്പ് ളാക്കൂരില്‍ നിന്നും ഒരാളെ കാണാതായിരുന്നു. അസ്ഥികൂടം ഇയാളുടെതാണെന്ന് സംശയമുണ്ട്. വിശദ പരിശോധനക്കായി അസ്ഥികൂടം കോട്ടയത്തേക്ക് അയച്ചു.







