Connect with us

Techno

നോക്കിയ 2.4 ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇരട്ട ക്യാമറയോടു കൂടിയ നോക്കിയ 2.4 ഇന്ത്യന്‍ വിപണിയിലെത്തി. വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ ഡിസ്‌പ്ലേയും ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസത്തെ ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 3.4നൊപ്പമാണ് 2.4 നോക്കിയ പുറത്തിറക്കിയത്. എന്നാല്‍, 3.4 ഇന്ത്യയില്‍ എപ്പോഴുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

3ജിബി+ 64ജിബി മോഡലിന് 10,399 രൂപയാണ് വില. ചാര്‍കോള്‍, ഡസ്‌ക്, യോര്‍ഡ് നിറങ്ങളില്‍ ലഭ്യമാകും. നോക്കിയ ഇന്ത്യ എന്ന വെബ്‌സൈറ്റില്‍ മാത്രമാണ് പ്രി ഓര്‍ഡര്‍ സൗകര്യമുള്ളത്. ഡിസംബര്‍ നാല് മുതല്‍ ആമസോണിലും ഫ്ളിപ്കാർട്ടിലും ലഭിക്കും.

മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്ന നൂറ് പേര്‍ക്ക് വിവിധ ഓഫറുകള്‍ നോക്കിയ വാഗ്ദാനം ചെയ്യുന്നുണ്ട്. 20:9 എന്ന അനുപാതത്തിലാണ് ഡിസ്‌പ്ലേ വരുന്നത്. പ്രൈമറി ക്യാമറ 13 മെഗാപിക്‌സലും സെക്കന്‍ഡറി രണ്ട് മെഗാപിക്‌സലുമാണ്. 5 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

Latest