Connect with us

Kerala

മാറഡോണക്കൊപ്പം രണ്ട് മിനിറ്റ് കളിക്കാനായത് ഏറെ ഭാഗ്യമായി കരുതുന്നു: ഐ എം വിജയന്‍

Published

|

Last Updated

തൃശ്ശൂര്‍ |  മാറഡോണയുടെ കണ്ണൂര്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോടൊപ്പം രണ്ടു മിനിറ്റ് കളിക്കാന്‍ സാധിച്ചത് ഏറെ ഭാഗ്യമായി കരുതുന്നതായി ഐ എം വിജയന്‍. അദ്ദേഹത്തിന്റേത് തീര്‍ത്തും അപ്രതീക്ഷിതമായ വേര്‍പാടാണെന്നും എം എം വിജയന്‍ പറഞ്ഞു. ഒരു അര്‍ജന്റീന ഫാന്‍ അല്ലാതിരുന്ന താന്‍ അര്‍ജന്റീനയുടെ ആരാധകനായി മാറിയത് 1986 ലെ മാറഡോണയുടെ കളി കണ്ടിട്ടാണ്. ഇപ്പോഴും അര്‍ജന്റീന ഫാനായി തുടരുന്നതിന് കാരണവും മാറഡോണ തന്നെയാണെന്നും വിജയന്‍ ഓര്‍മിച്ചു.

കലാഭവന്‍ മണിയുടെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടലാണ് തനിക്ക് മാറഡോണയുടെ മരണവാര്‍ത്ത കേട്ടപ്പോഴും തോന്നിയതെന്നും ലോകത്തെ എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും മാറഡോണയുടെ മരണം തീരാനഷ്ടമാണെന്നും ഐ എം വിജയന്‍ പറഞ്ഞു.

Latest