Kerala
റദ്ദാക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; പോലീസ് നിയമഭേദഗതി നിയമമല്ലാതായി

തിരുവനന്തപുരം | വിവാദ പോലീസ് നിയമഭേദഗതി പിന്‍വലിച്ചു. റദ്ദാക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെ നിയമ ഭേദഗതി റദ്ദായി. നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ശനിയാഴ്ച ഒപ്പിട്ട ഗവര്‍ണര്‍ നാലാം നാള്‍ ആ ഓര്‍ഡിനന്‍സിനെ റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായ ശേഷം റദ്ദാക്കുന്നത്.
മന്ത്രിസഭ അംഗീകരിച്ച റദ്ദാക്കല്‍ ഓര്‍ഡിനന്‍സിന് വിയോജിപ്പില്ലാതെ ഗവര്‍ണര്‍ അംഗീകാരം നല്‍കുകയായിരുന്നു. പോലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പൊലീസിന് അമിതാധികാരം നല്‍കുന്നതാണ് ഭേദഗതിയെന്നായിരുന്നു മുഖ്യ വിമര്‍ശനം. ഇക്കാര്യത്തില്‍ ഇനി ഓര്‍ഡിനന്‍സിലൂടെയല്ലാതെ സഭയില്‍ ബില്ലവതരിപ്പിച്ച് നിയമമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
---- facebook comment plugin here -----