Connect with us

Kerala

വഴിയോര കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും ഭീഷണിയും; ചെറുപുഴ സി ഐക്ക് സ്ഥലം മാറ്റം

Published

|

Last Updated

കണ്ണൂര്‍ |  ചെറുപുഴയില്‍ വഴിയോര കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ സി ഐയെ സ്ഥലം മാറ്റി. എം പി വിനീഷ് കുമാറിനെയാണ് കെ എ പി നാലാം ബറ്റാലിയനിലേക്ക് സ്ഥലംമാറ്റിയത്. റോഡരികില്‍ പെട്ടി ഓട്ടോയിലും മറ്റും പഴവര്‍ഗങ്ങള്‍ കച്ചവടം നടത്തിയവരെ ഒഴിപ്പിക്കാനെന്ന പേരില്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് നടപടി.

വഴിയോര കച്ചവടക്കാരെ വിനീഷ് കുമാര്‍ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പോലീസിന് നേരെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നു.
വാഹനങ്ങളും സാധനങ്ങളും എടുത്തുമാറ്റാമെന്ന് കച്ചവടക്കാര്‍ പറയുന്നതും ഇതിനുപിന്നാലെ ഇന്‍സ്പെക്ടര്‍ തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. നവംബര്‍ 21ന് ചെറുപുഴ -ചിറ്റാരിക്കല്‍ പാലത്തിനോട് ചേര്‍ന്ന റോഡിലായിരുന്നു സി ഐയുടെ വിളയാട്ടം

Latest