Connect with us

Kerala

'കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക'; എല്‍ ഡി എഫ് പ്രതിഷേധ സംഗമം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബി വിവാദത്തില്‍ സി എ ജിക്കും സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കുമെതിരെയാണ് എല്‍ ഡി എഫിന്റെ പ്രതിഷേധ സംഗമം ഇന്ന്. “കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക” എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം. ഇന്ന് വൈകീട്ട് അഞ്ചിന് പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലാണ് പ്രതിഷേധ കൂട്ടായ്മ നടക്കുക.

സി ആന്‍ഡ് എജിയുടെ റിപ്പോര്‍ട്ട് ഇന്ന് ഗവര്‍ണറുടെ ഓഫീസിന് കൈമാറിയേക്കുമെന്ന് സൂചനയുണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്. ചട്ടപ്രകാരം മുഖ്യമന്ത്രിയാണ് ഗവര്‍ണറുടെ ഓഫീസിലേക്ക് ഫയല്‍ എത്തിക്കുക.

---- facebook comment plugin here -----

Latest