Connect with us

Kerala

ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍

Published

|

Last Updated

കൊല്ലം |  കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ പത്തനാപുരത്തുനിന്നും ബേക്കല്‍ പോലീസാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടതിനുശേഷമാണ് കോടതി ജാമ്യഹരജി തള്ളിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിനെ കോടതിയില്‍ മൊഴിമാറ്റിക്കുന്നതിനായി വീട്ടിലെത്തിയും ബന്ധുക്കള്‍ മുഖേനയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണു കേസ്. വിപിന്‍ലാലിന്റെ പരാതിയിലാണ് അറസ്റ്റ്. ഇതേത്തുടര്‍ന്നാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്.

 

 

---- facebook comment plugin here -----

Latest