Connect with us

Ongoing News

ഗോവ- ബെംഗളൂരു മത്സരം സമനിലയില്‍

Published

|

Last Updated

മഡ്ഗാവ് | ആതിഥേയരായ എഫ് സി ഗോവയും അയല്‍ക്കാരായ ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടിയ ഐ എസ് എല്ലിലെ മൂന്നാം മത്സരം സമനിലയില്‍. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി. ബെംഗളൂരുവിന് വേണ്ടി 27ാം മിനുട്ടില്‍ ക്ലീറ്റന്‍ സില്‍വയും 57ാം മിനുട്ടില്‍ യുവാനനുമാണ് ഗോളുകള്‍ നേടിയത്. ഗോവയുടെ രണ്ട് ഗോളുകളും ഇഗോര്‍ അംഗുലോയുടെ കാലില്‍ നിന്നാണ് പിറന്നത്.

66, 69 മിനുട്ടുകളിലായിരുന്നു അംഗുലോ ഗോവക്ക് വേണ്ടി സമനില ഗോളുകള്‍ നേടിയത്. 90ാം മിനുട്ടിലെ ഗോവയുടെ ഇവാന്‍ ഗാരിഡോ ഗോന്‍സാലസിന് മഞ്ഞ കാര്‍ഡ് ലഭിച്ചത് മത്സരത്തിലെ കല്ലുകടിയായി. ഇവാന്റെ വമ്പനൊരു ഫൗള്‍ കാരണം തര്‍ക്കവും ഉടലെടുത്തു. തുടര്‍ന്ന് റഫറി കോയമ്പത്തൂര്‍ രാമസ്വാമി ശ്രീകൃഷ്ണ കാര്‍ഡെടുത്തു.

87ാം മിനുട്ടില്‍ ഗോവക്ക് ഉഗ്രനൊരു ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും അത് ഗോളായില്ല. ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് ആയിരുന്നു കിക്കെടുത്തത്. ഒന്നാം മിനുട്ടില്‍ തന്നെ ബെംഗളൂരുവിന്റെ ഭാഗത്തുനിന്ന് ഫൗളുണ്ടായിരുന്നു. ഗോവയുടെ ജോര്‍ജ് ഓര്‍ടിസ് മെന്‍ഡോസയെ ബെംഗളൂരുവിന്റെ സുരേഷ് സിംഗ് വംഗ്ജാം ആണ് ഫൗള്‍ ചെയ്തത്. ഇരു ക്ലബുകള്‍ക്കും ഓരോ പോയിന്റ് വീതമാണുള്ളത്.

Latest