ഇബ്‌റാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് തയാറാക്കും

Posted on: November 22, 2020 6:30 am | Last updated: November 22, 2020 at 11:04 am

കൊച്ചി | പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും. റിപ്പോര്‍ട്ട് നാളെ ഡി എം ഒക്ക് കൈമാറും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി 24ന് ചൊവ്വാഴ്ച റിപ്പോര്‍ട്ട് പരിഗണിക്കും.

കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ കഴിയുന്ന ഇബ്‌റാഹിം കുഞ്ഞിന്റെ ആരോഗ്യനില ഇന്നലെയാണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്.
റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇബ്‌റാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ കോടതി പരിഗണിച്ചേക്കും.