Connect with us

Obituary

മലമ്പണ്ടാര വിഭാഗത്തില്‍പ്പെടുന്ന ആദിവാസി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

പത്തനംതിട്ട | മലമ്പണ്ടാര വിഭാഗത്തില്‍പ്പെടുന്ന ആദിവാസി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ളാഹ മഞ്ഞത്തോട്ടില്‍ വനത്തിനുള്ളില്‍ കഴിയുന്ന മായ(22)യെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് 6.30യോടെ ഇവര്‍ താമസിക്കുന്ന ഷെഡിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു യുവതി. യുവതിയുടെ ഭര്‍ത്താവ് ഷൈജു ഈ അടുത്ത കാലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഷൈജുവിന്റെ മരണം കൊലപാതകമാണെന്ന് സംശയവും പലരും പ്രകടിപ്പിച്ചിരുന്നു. മായയെ നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷൈജു ജീവിത പങ്കാളിയാക്കിയത്.

രാത്രിയോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് 19 പരിശോധനക്ക് ശേഷം തിങ്കളാഴ്ച പോസ്റ്റുമാര്‍ട്ടം ചെയ്യും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Latest