വെല്‍ഫെയര്‍ പാര്‍ട്ടി- യു ഡി എഫ് സഖ്യത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

Posted on: November 20, 2020 9:57 am | Last updated: November 20, 2020 at 1:50 pm

ന്യൂഡല്‍ഹി | കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു ഡി എഫ് സഹകരണത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. യു ഡി എഫിന് പുറത്തുള്ള കക്ഷിയുമായി സഹകരണമെന്നത് പൊതു തീരുമാനമല്ലെന്നും എല്ലാവരുമായി ആലോചിച്ച് വേണം തീരുമാനം എടുക്കാനെന്നും എ ഐ സി സി നേതാവ് താരിഖ് അന്‍വര്‍ പ്രതികരിച്ചു. വെല്‍ഫെയറുമായുള്ള നീക്ക് പോക്കിനെ കുറിച്ച് അറിവില്ല. സംസ്ഥാന നേതൃത്വത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് കരുതി സീമകള്‍ ലംഘിക്കരുതെന്നും ഒരു മാലയാളം ചാനലിനോട് നടത്തിയ പ്രതികരണത്തില്‍ താരിഖ് അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും ജനകീയരും പരിചയസമ്പന്നരുമാണ്. രണ്ട് പേരും പാര്‍ട്ടിക്കായി ജോലി ചെയ്യട്ടേയെന്നും, തിരഞ്ഞെടുപ്പ്ഫലമനുസരിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കാമെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.