ഇ- ഇന്‍വോയ്‌സ് സംവിധാനം നിലവില്‍ വന്നാല്‍ പ്രതിമാസ ജി എസ് ടി ഫയലിംഗ് ആവശ്യമാകില്ലെന്ന് കേന്ദ്രം

Posted on: November 19, 2020 5:56 pm | Last updated: November 19, 2020 at 5:56 pm

ന്യൂഡല്‍ഹി | ഇ- ഇന്‍വോയ്‌സ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമായാല്‍ ജി എസ് ടി റിട്ടേണ്‍ ഓരോ മാസവും സമര്‍പ്പിക്കേണ്ടി വരില്ല. വ്യവസായ മേഖലക്ക് ഇത് വലിയ ആശ്വാസമാകും. സങ്കീര്‍ണത ഒഴിവാക്കുക മാത്രമല്ല, നികുതി വെട്ടിപ്പും പരിശോധിക്കാനാകുമെന്ന് കേന്ദ്ര ധന മന്ത്രാലയ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.

ഇ- ഇന്‍വോയ്‌സ് വരുന്നതോടെ ജി എസ് ടി ആര്‍- 1, ജി എസ് ടി ആര്‍- 3 ബി എന്നിവ പൂര്‍ണമായും ഒഴിവാക്കാനാകും. സാധാരണ രീതിയില്‍ ഈ രണ്ട് റിട്ടേണുകള്‍ അര്‍ഥമാക്കുന്നത്, ഓരോ മാസവും വ്യവസായ സ്ഥാപനങ്ങള്‍ 24 റിട്ടേണുകള്‍ സമര്‍പ്പിക്കണമെന്നാണ്.

വില്‍പ്പന അല്ലെങ്കില്‍ പുറത്തേക്കുള്ള വിതരണമാണ് ജി എസ് ടി ആര്‍- 1 കൊണ്ട് അര്‍ഥമാക്കുന്നത്. വിതരണം സൂചിപ്പിക്കുന്ന സമ്മറി റിട്ടേണ്‍, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, നികുതിയടവ് എന്നിവയാണ് ജി എസ് ടി ആര്‍- 3 ബി. നിലവില്‍ ഘട്ടംഘട്ടമായാണ് ഇ- ഇന്‍വോയ്‌സ് നടപ്പാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇത് നിര്‍ബന്ധമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ALSO READ  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലോകത്തെ ഏറ്റവും വലിയ ഹൈപര്‍ ചാര്‍ജര്‍ ശൃംഖല നിര്‍മിക്കാന്‍ ഒല