Connect with us

Kerala

പാലാരിവട്ടം പാലം അഴിമതി; ഇബ്‌റാഹിം കുഞ്ഞ് ഗുരുതര ക്രമക്കേടുകള്‍ നടത്തിയതായി വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

Published

|

Last Updated

കൊച്ചി | പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഗുരുതമരായ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തി വിജിലന്‍സ്. വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പാലം നിര്‍മാണത്തിന്റെ കരാര്‍ ആര്‍ ഡി എസ് കമ്പനിക്ക് നല്‍കാന്‍ മന്ത്രി ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെന്‍ഡറിലോ കരാറിലോ ഇല്ലാത്ത എട്ടേകാല്‍ കോടി രൂപയോളമാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി കമ്പനിക്കു നല്‍കിയത്. കമ്പനിക്ക് പലിശയിളവ് നല്‍കിയതിലൂടെ 85 ലക്ഷം രൂപയാണ് സര്‍ക്കാരിന് നഷ്ടം വരുത്തിയത്. മന്ത്രിക്ക് വാങ്ങിയ കമ്മീഷന്‍ എത്രയാണെന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ചന്ദ്രികയില്‍ നിക്ഷേപിച്ച നാലരക്കോടി രൂപ കമ്മീഷന്‍ തുകയാണോ എന്ന് സംശയമുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍, ആരോപണങ്ങളെല്ലാം ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ നിഷേധിച്ചു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം നല്‍കണമെന്ന അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച് ജാമ്യാപേക്ഷ ചൊവ്വാഴ്ചയിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷയും ഇതോടൊപ്പം പരിഗണിക്കും. ശാരീരാകാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ കഴിയുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില, സര്‍ക്കാര്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിച്ച് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കണം.

---- facebook comment plugin here -----

Latest