യു പിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധുക്കള്‍ തീകൊളുത്തി കൊന്നു

Posted on: November 18, 2020 8:30 pm | Last updated: November 18, 2020 at 8:30 pm

ബുലന്ദ്ശഹര്‍ |  ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. ജഹാംഗിറാബാദിലാണ് സംഭവം. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രതിയുടെ കുടുംബവുമായി ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ കുടുംബം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് പോലീസ് സുരക്ഷയൊരുക്കി.

സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്നും രണ്ട് പേരെ പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ ബന്ധുക്കളാണ് അറസ്റ്റിലായത്.

ആഗസ്റ്റ് 15നാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് പ്രതിയുടെ വീട്ടുകാരും ബന്ധുക്കളും ഒത്തുതീര്‍പ്പിനായി പെണ്‍കുട്ടിയിലും കുടുംബത്തിലും നിരന്തര സമ്മര്‍ദ്ദം ചെലുത്തിയികുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിന് പെണ്‍കുട്ടി സമ്മതിക്കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പ്രതിയുടെ അമ്മാവന്‍ പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു.