Oddnews
ചെളിയില്‍ 'പുതഞ്ഞ' ജീപ്പ് റോഡിലെത്തിക്കാന്‍ കുഞ്ഞുവണ്ടിയില്‍ പിതാവിനെ സഹായിച്ച് ബാലന്‍

വാഷിംഗ്ടണ്‍ | ചെളിയില്‍ “പുതഞ്ഞ” ജീപ്പ് റോഡിലെത്തിക്കാന്‍ പിതാവിനെ സഹായിക്കുന്ന കുഞ്ഞുബാലന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കന്‍ ബാസ്‌കറ്റ് താരം റെക്‌സ് ചാപ്മാന്‍ ട്വിറ്ററില്‍ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തതോടെയാണ് സാമൂഹിക മാധ്യമ ശ്രദ്ധ ലഭിച്ചത്. “ഈ വര്‍ഷത്തെ പിതാവ്” എന്നാണ് ചാപ്മാന്‍ വിശേഷിപ്പിച്ചത്.
പിതാവിന്റെ വാഹനം വലിക്കാന്‍ തന്റെ കുഞ്ഞുവണ്ടിയാണ് ബാലന്‍ ഉപയോഗിച്ചത്. നീളമുള്ള കയറിന്റെ ഒരറ്റം കുഞ്ഞുവണ്ടിയുടെ പിന്നിലും ഒരറ്റം ജീപ്പിലും കെട്ടി “വലിക്കുക”യായിരുന്നു. കുഞ്ഞുവണ്ടി ബാലന്‍ ഓടിച്ചുതുടങ്ങുമ്പോള്‍ പിന്നിലെ വണ്ടിയില്‍ പിതാവും കയറിയിരുന്നു സ്റ്റാര്‍ട്ട് ചെയ്ത് വാഹനം മുന്നോട്ടെടുക്കുന്നുണ്ട്.
ചെളിയില്‍ പുതഞ്ഞ വാഹനം പുറത്തെത്തിക്കുന്നത് പോലെ പതുക്കെപ്പതുക്കെയാണ് പിതാവ് ജീപ്പ് ചലിപ്പിക്കുന്നത്. മാത്രമല്ല, സ്വാഭാവികതക്ക് വേണ്ടി വാഹനം മുന്നോട്ടും പിന്നോട്ടും ഇളക്കി കുറച്ചുനേരം കഴിഞ്ഞാണ് റോഡിലെത്തിച്ചത്. അതേസമയം, ഇത്തരമൊരു പ്രകടനം വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സാമൂഹിക മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. വീഡിയോ കാണാം:
Dad of the year… pic.twitter.com/0wd9onU45R
— Rex Chapman🏇🏼 (@RexChapman) November 16, 2020