Connect with us

National

തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ അബ്ദുല്‍ ലത്തീഫ് (21), കുപ്വാര സ്വദേശി അഷ്റഫ് ഖാതന (20) എന്നിവരാണ് പിടിയിലായത്. ഇവര്‍ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണെന്നും ഇവരുടെ പക്കല്‍ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടാകളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്തുവെച്ച് ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.ഡല്‍ഹിയില്‍ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.