Connect with us

International

ബ്രിക്‌സ് ഉച്ചകോടി; നരന്ദ്രമോദിയും ഷി ജിന്‍ പിംഗും ഇന്ന് മുഖാമുഖം

Published

|

Last Updated

ന്യൂഡല്‍ഹി കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈനയുടെ വെട്ടിപിടിക്കല്‍ നയത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്കിടെ അദ്ദേഹം ഇന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി മുഖാമുഖം വരും. ബ്രിക്‌സ് ഉച്ചകോടിയിലാണ് ഇരു നേതാക്കളും വീഡിയോ കോണ്‍ഫറന്‍സിലൂടെ കാണുക.

ആഗോള സ്ഥിരത, സുരക്ഷാ സഹകരണം, വളര്‍ച്ച എന്നിവയാണ് പന്ത്രണ്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാ വിഷയം. ലോക ജനസംഖ്യയുടെ പകുതിയും ഉള്‍പ്പെടുന്ന ബ്രസീല്‍, ചൈന, റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങള്‍. കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ മഹാമാരിയുടെ ആഘാതം കുറക്കാനുള്ള നടപടികള്‍, വ്യാപാരം, ആരോഗ്യം, ഊര്‍ജ്ജം എന്നിവ ചര്‍ച്ചയാവുമെന്ന് ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനത്തുള്ള റഷ്യ അറിയിച്ചിരുന്നു.

എന്നാല്‍ ദിപാവലി ദിവസം സൈനികര്‍ക്കൊപ്പം നടത്തിയ ആഘോഷങ്ങള്‍ക്കിടെ ചൈനയുടെ അതിര്‍ത്തി നയങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി കടുത്ത വിമര്‍ശനം നടത്തിയിരുന്നു. കിഴക്കന്‍ ലഡാക്കിലേത് അടക്കം ചൈനയുടെ വെട്ടിപ്പിടിക്കല്‍ നയത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രി ഇന്ന് ഇത് നേരിട്ട് ഉന്നയിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.