കരക്കടിഞ്ഞ ഭീമന്‍ കണവ അത്ഭുതമാകുന്നു

Posted on: November 16, 2020 5:28 pm | Last updated: November 16, 2020 at 5:33 pm

കേപ്ടൗണ്‍ | കടലിന്റെ അടിത്തട്ടില്‍ കഴിയുന്ന ഭീമന്‍ കണവ (കൂന്തള്‍) അപൂര്‍വ കാഴ്ചയാണ്. പലപ്പോഴും സാഹസിക കഥകളിലാണ് ഈ ജീവിയെ പ്രതിപാദിക്കാറുള്ളത്. എന്നാല്‍ ഈ ശൈത്യകാലത്ത് ദക്ഷിണാഫ്രിക്കയില്‍ ഭീമന്‍ കണവ കരക്കടിഞ്ഞിരിക്കുകയാണ്.

കേപ്ടൗണിന്റെ വടക്കുപടിഞ്ഞാറന്‍ ബീച്ചിലാണ് കൂറ്റന്‍ കണവ കരക്കടിഞ്ഞത്. ബീച്ചിലെത്തിയവര്‍ ഇതിനെ കാണുമ്പോള്‍ ജീവനുണ്ടായിരുന്നു. മാത്രമല്ല, ഇരയെ ആശയക്കുഴപ്പത്തിലാക്കാന്‍ കറുത്ത മഷി പോലുള്ള ദ്രാവകം തെറിപ്പിക്കുന്നുമുണ്ടായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇരതേടി ഈ കണവ നീന്തിയിട്ടുണ്ടാകാം. 14 അടിയോളം വരുന്ന കാലുകള്‍ ഉപയോഗിച്ച് ഇരയെ അകത്താക്കുന്ന സമയത്താകാം കരക്കടിഞ്ഞത്. ഇതിനാലാണ് ശാസ്ത്രജ്ഞനായ വെയ്ന്‍ ഫ്‌ളോറന്‍സിനെ പോലുള്ളവര്‍ വിസ്മയിപ്പിക്കുന്ന കാഴ്ചയായി ഭീമന്‍ കണവ കരക്കടിഞ്ഞതിനെ വിശേഷിപ്പിച്ചത്.

ALSO READ  ജൂനിയര്‍ പോലീസുകാര്‍ക്ക് ക്ലാസെടുക്കുന്നതിനിടെ പോലീസുകാരന്റെ കൈ വിലങ്ങില്‍ കുടുങ്ങി