Gulf
സഊദിയിൽ യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത് 34 മുഴകൾ

അൽഹസ്സ | സഊദിയിൽ യുവതിയുടെ വയറ്റിൽ നിന്നും 34 മുഴകൾ നീക്കം ചെയ്തതായി ആരോഗ്യ മന്ത്രാലയം. കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്സയിലെ നാഷനൽ ഗാർഡ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് അപൂർവ്വ ശസ്തക്രിയയിലൂടെ മുഴകൾ നീക്കം ചെയ്തതത്.
ഓപ്പറേഷനിലൂടെ ഗർഭാശയത്തെ സംരക്ഷിക്കാൻ സാധ്യമായതാണ് വലിയ നേട്ടമായത്. ഇത്തരം കേസുകളിൽ സാധാരണ ഗർഭപാത്രം നീക്കം ചെയ്യാറാണ് പതിവെന്നും മെഡിക്കൽ സൂപ്പർവൈസർ ഡോ: ജിഹാദ് ഹമദ് പറഞ്ഞു.
ഡോ: സാറാ അൽ ഹുമൈനി, ഡോ: ജവാഹർ അൽ-ജാദിദി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
---- facebook comment plugin here -----