Connect with us

Covid19

കൊവിഡ് ടെസ്റ്റ് നിരക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് കൊവിഡ് കണ്ടെത്തുന്നതിനുള്ള ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിരക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. 900 മുതല്‍ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. അഭിഭാഷകനായ അഡ്വ. അജയ് അഗര്‍വാളാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

കൊവിഡ് ടെസ്റ്റിന്റെ പേരില്‍ ലബോറട്ടറികള്‍ കൊള്ളയാണ് നടത്തുന്നത്. ആര്‍ ടി പി സി ആര്‍ കിറ്റ് വിപണിയില്‍ 200 രൂപക്കാണ് ലഭിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

ആര്‍ ടി പി സി ആര്‍ ടെസ്റ്റിലൂടെ ആന്ധ്രപ്രദേശില്‍ 1400 ശതമാനവും ഡല്‍ഹിയില്‍ 1200 ശതമാനവുമാണ് ലബോറട്ടറികള്‍ ലാഭം കൊയ്യുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

Latest